ദിൽഷയുടെ വിജയം കണ്ട് ലൈവിൽ ഗായത്രി സത്യം തുറന്നു പറഞ്ഞു

ബിഗ് ബോസ് സീസൺ നാലിന്റെ ടൈറ്റിൽ വിന്നർ ആയതിന് ശേഷം ആദ്യമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ച് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി ടൈറ്റിൽ വിജയിയാവുന്നത്. 20 മത്സരാർത്ഥികളാണ് ഈ സീസണിൽ മാറ്റുരച്ചത്. തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദിൽഷയുടെ വിജയം.അതേസമയം, ബി​ഗ് ബോസ് കിരീടം ചൂടാൻ ദിൽഷ യോ​ഗ്യയല്ലെന്ന് പറഞ്ഞ് നിരവധി പേര് രംഗത്ത് എത്തിയിരുന്നത്. സഹ മത്സരാർത്ഥികൾ ഉൾപ്പെടെ ഉള്ളവർ ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ​ദിൽഷ എത്തിയിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിലൂടെ ആയിരുന്നു ദിൽഷയുടെ പ്രതികരണം.എന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ കമന്റുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ചില ചീത്ത കമന്റ്സും ഞാൻ കണ്ടിട്ടുണ്ട്. ഈ ഡ്രിഗ്രേഡിംഗും കാര്യങ്ങളുമൊക്കെയുണ്ടാവും, ഇത്രയും വലിയ ഷോയല്ലേ.

 

 

 

രണ്ടും അഭിമുഖീകരിക്കേണ്ടി വരുമെന്ന് എനിക്കറിയാം. ഞാൻ അതിന്റേതായ രീതിയിൽ മാത്രമേ എടുത്തിട്ടുള്ളൂ. കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോൾ ഓക്കെയാണ്. ഞാൻ ഇത് അർഹിക്കുന്നില്ല എന്നു ചിലർ പറയുന്നു. പക്ഷേ, ഞാനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാൻ അർഹതയുള്ളവളാണ് ഞാനെന്ന്. 100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്.എന്നാൽ ഇപ്പോൾ ദിൽഷയുടെ വിജയത്തിൽ സന്തോഷം പങ്കു വെക്കുകയാണ് മലയാള സിനിമയിലെ തരാം ഗായത്രി സുരേഷ് ഒരു ലൈവിലൂടെ ആണ് ഈ കാര്യം തുറന്നു പറഞ്ഞത്‌ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *