മമ്മൂട്ടിയെ മറന്നോ ലാലേട്ടന് മാത്രം സർട്ടിഫിക്കറ്റും അഭിനന്ദനവും സർക്കാർ നൽകി ,

നടൻ മോഹൻലാലിന് കേന്ദ്രസർക്കാർ അംഗീകാരം. ജിഎസ്ടി നികുതികൾ കൃത്യമായി അടയ്ക്കുന്നതിനാണ് മോഹൻലാലിനെ തേടി അംഗീകരാം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സാണ് മോഹൻലാലിനെ അഭിനന്ദിച്ചത്. അഭിനന്ദനം അറിയിച്ചുള്ള സർട്ടിഫിക്കറ്റ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിൽ അഭിമാനമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. സർട്ടിഫിക്കറ്റ് സമ്മാനിച്ചതിൽ മോഹൻലാൽ നന്ദി അറിയിക്കുകയും ചെയ്തു. ആന്റണി പെരുമ്പാവൂരിന്റെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാകാനും നിങ്ങൾക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു

 

 

 

.ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ‘ദൃശ്യം രണ്ടി’ന് ശേഷം മോഹൻലാലും ജീത്തു ജേസഫും ഒന്നിച്ച ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിലവിൽ ബറോസിന്റെ പണിപ്പുരയിലാണ് മോഹൻലാൽ. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.എന്നാൽ മമ്മൂട്ടിക്ക് ഇത് കിട്ടാത്തത് എന്തു കൊണ്ടാണ് എന്നാണ് ഒരുവിഭാഗം ആളുകൾ അന്വഷിക്കുന്നത് , മലയാള സിനിമയിലെ ഏറ്റവും കൂടുതൽ നികുതി കൊണ്ടുക്കുന്നവർ ആണ് മോഹൻലാലും മമ്മൂട്ടിയും , ലക്ഷങ്ങൾ ആണ് ഇവർ നികുതി കൊണ്ടുകുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *