ലിജോ പെല്ലിശ്ശേരിയുടെ ഫ്രെയിമിൽ സാക്ഷാൽ മമ്മൂട്ടി ചിത്രത്തിന്റെ റ്റീസർ വൈറൽ
ആരാധകർക്ക് പെരുന്നാൾ സമ്മാനമായി മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടു. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി തന്നെയാണ് ടീസർ പുറത്തുവിട്ടത്.മദ്യശാലയിൽ തമിഴ് സിനിമ ഡയലോഗിന് അനുസരിച്ച് അഭിനയിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് ടീസറിലുള്ളത്. ഒരുമിനിറ്റും 26 സെക്കന്റുമാണ് ടീസറിന്റെ ദൈർഘ്യം. ചിത്രത്തിന്റെ പേര് അന്വർത്ഥമാക്കുന്ന രീതിയിലായിരുന്നു സിനിമയുടെ ആദ്യ ടീസർ പുറത്തുവന്നത്. പകൽ സമയത്ത് കിടന്നുറങ്ങുന്ന ഒരു കൂട്ടം ആളുകളുടെ ദൃശ്യങ്ങളായിരുന്നു ടീസറിൽ ഉണ്ടായിരുന്നത്.പകൽ സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും രാത്രിയിൽ കള്ളനുമായ വേലൻ എന്ന നകുലനായിട്ടാണ് നൻപകൻ നേരത്ത് മയക്കത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരേസമയം ചിത്രം ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.
തമിഴ്നാടിന്റെ വിവിധ മേഖലകളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.രമ്യ പാണ്ഡ്യനാണ് ചിത്രത്തിലെ നായിക. വേലന്റെ ഭാര്യയായ മയിൽ ആയിട്ടാണ് രമ്യാ പാണ്ഡ്യൻ ചിത്രത്തിൽ എത്തുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷർട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.മമ്മൂട്ടി കമ്പനിയെന്ന ബാനറിൽ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിർമ്മാണം. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.മമ്മൂട്ടിക്കൊപ്പം നടൻ അശോകനും ചിത്രത്തിലുണ്ട്. പേരൻപ്, കർണൻ, പുഴു എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ. ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് താനെ ആണ് ആരാധകർ കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/xrFrHdy05MQ