പ്രാവിന് മുകളിൽ പാമ്പോ? മദ്യലഹരി മൂത്ത യുവാവ് കണ്ണൂർ കാൽടെക്സ് സർക്കിളിൽ കാണിച്ചു കൂട്ടിയത് വൈറൽ

കേരളത്തിലെ ജനങ്ങളുടെ മദ്യാസക്തി മാധ്യമങ്ങൾക്ക് എന്നും ചർച്ചാവിഷയമാകുന്ന ഒന്നാണ്. ഓണത്തിനും, വിഷുവിനും, ക്രിസ്മസിനുമെല്ലാം മലയാളി കുടിച്ചു തീർക്കുന്ന മദ്യത്തിന്റെ കണക്ക് പലപ്പോഴും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ വർഷം ഓണത്തിനിടെ ഒറ്റ ദിവസം മാത്രം കേരളത്തിൽ 100 കോടിക്കടുത്തു മദ്യവിൽപ്പന നടത്തിയതായി ബെവ്കോ വെളിപ്പെടുത്തിയിരുന്നു. ദൈവത്തിന്റെ നാടായ കേരളം മദ്യത്തിന്റെ സ്വന്തം നാടാകുന്ന കാഴ്‌ച ഞെട്ടിക്കുന്നതാണ്. ഇന്ത്യയിൽ ഒട്ടാകെയുള്ള വിദേശമദ്യത്തിന്റെ വിൽപ്പന വർഷം തോറും എട്ട് ശതമാനത്തിന്റെ വർധന രേഖപ്പെടുത്തുമ്പോൾ കേരളത്തിലെ വിദേശമദ്യത്തിന്റെ വിൽപ്പന ഇരുപത് ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തുന്നത്. ആളോഹരി മദ്യ ഉപഭോഗത്തിൽ പഞ്ചാബിനെ കടത്തി വെട്ടി കേരളം ദേശീയതലത്തിൽ ഒന്നാമതെത്തിയത് ഈയടുത്താണ്.

മദ്യവിൽപ്പന വൻതോതിലുള്ള വരുമാനം സർക്കാരിന് നേടിക്കൊടുക്കുന്നത് കൊണ്ടുതന്നെ മലയാളിയുടെ മദ്യഉപഭോഗം നിയന്ത്രിക്കാൻ മാറിമാറി വരുന്ന സർക്കാരുകൾക്കും മടിയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ഗ്രൂപ്പ് വഴക്കുകൾ മൂലം ബാറുകൾ പൂട്ടിയത് മാത്രമാണ് ഇതിനപവാദം. ഇതിന്റെ ഫലമായി സാധാരണക്കാർക്ക് മദ്യം ലഭ്യമല്ലാത്ത അവസ്ഥയായി. എന്നാൽ ഈ മദ്യനിരോധനം മൂലം വ്യാജനും, ചാരായവുമെല്ലാം യഥേഷ്ട്ടം അരങ്ങുവാണു. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മദ്യവർജ്ജനമാണ് തങ്ങളുടെ ലക്ഷ്യം എന്ന് പറഞ്ഞിരുന്നെങ്കിലും ബാറുകൾ ഒന്നൊന്നായി തുറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതോടെ ശ്വാസം നേരെ വീണ കുടിയന്മാർ പൂർവ്വാധികം ശക്തിയോടെ കുടി തുടങ്ങി തങ്ങളുടെ തനത് കലാരൂപമായ പാമ്പിൻതുള്ളലുമായി തെരുവുകൾ കീഴടക്കുന്നതാണ് പിന്നീട് കേരളം കണ്ടത്.

ഇക്കഴിഞ്ഞ ദിവസം കണ്ണൂർ കാൽടെക്സിലെ ട്രാഫിക് സർക്കിളിൽ ഒരു മദ്യപൻ ഇത്തരത്തിൽ കാണിച്ചു കൂട്ടിയ വിക്രിയകളാണ് സോഷ്യൽമീഡിയയിൽ വൈറലായി ചിരിയുണർത്തുന്നത്. നിരവധി പേരാണ് ഈ വീഡിയോ സൈബറിടത്തിൽ പങ്കു വെച്ചത്. വൈറലായ ആ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *