മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തിന് കോടികളുടെ പ്രീ ബിസിനെസ്സ്
മമ്മൂട്ടി ചിത്രം ഏജന്റ് റിലീസിന് മുൻപേ കോടികൾ ബിസിനസ് നടന്നുകഴിഞ്ഞെന്ന് റിപ്പോർട്ട്.മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ഏജെന്റ് ഡിസംബർ 24 ന് റിലീസ് ചെയ്യുന്നു. ഇന്റർപോൾ ഓഫീസറുടെ വേഷത്തിലാണ് അഖിൽ അക്കിനേനി ചിത്രത്തിലെത്തുന്നത്.നെഗറ്റീവ് വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഏതാണ്ട് 25 കോടിക്ക് നടന്നതായാണ് പുറത്തുവരുന്ന വിവരം. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്.
ഭീഷ്മ പർവ്വത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. അവകാശം ഡിസ്നി ഹോട്ട്സ്റ്റാർ സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങൾക്ക് മാത്രമായി ഏതാണ്ട് 25 കോടി ഭീഷ്മ പർവ്വത്തിനു ലഭിച്ചെന്നാണ് വിവരം. അണിയറ പ്രവർത്തകർ ഇക്കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.എന്നാൽ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിന് 40 കോടി രൂപ ആണ് പ്രീ ബിസിനസിലുടെ നേടിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക