മമ്മൂട്ടി സാർ സ്‌ക്രീനിൽ മാജിക് കാണിക്കും മമ്മൂട്ടിയുടെ സിനിമയിൽ മൂന്ന് നായികമാർ

ഉണ്ണികൃഷ്ണൻ മമ്മൂട്ടി സിനിമ 2010ൽ റിലീസായ പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പ്രമുഖ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസായ ‘ആറാട്ടി’ന് ശേഷം അദ്ദേഹം സംവിധാനം ചെയ്യാനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഒരു മാസ് ത്രില്ലർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആറാട്ടിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ തന്നെയാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടിയും രചന നിർവഹിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ഗൗരവമേറിയ വിഷയമായിരിക്കും സംസാരിക്കുക. മെയ്, ജൂൺ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിയെ കൂടാതെ ബിജു മേനോൻ, മഞ്ജു വാര്യർ സിദ്ദീഖ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും.

അടുത്തിടെ ഒരു വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, വരാനിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയായിരിക്കുമെന്നും ഇത് ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വെളിപ്പെടുത്തി. ചിത്രം വലിയ തോതിൽ ഒരുക്കുമെന്നും എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ ഈ വർഷം തന്നെ പ്രൊജക്റ്റ് റിലീസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ ചിത്രത്തിൽ മഞ്ജു വാരിയർ ,അമല പോൾ , ഐശ്വര്യ ലക്ഷ്മിയും ഉണ്ടാവും എന്നാണ് പറയുന്നത്, കൂടാതെ ആണ്ട്രിയയും ഈ സിനിമയിൽ ഉണ്ടാവും എന്നു റിപ്പോർട്ട് ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.