മമ്മുക്കയുടെ ഈ വര്‍ഷം റിലീസ് ചെയ്ത 4 സിനിമയും സൂപ്പര്‍ ഹിറ്റ്

ഈ വർഷം റിലീസ് ആയ മമ്മൂട്ടി ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആക്കി മമ്മൂട്ടി, ഭീഷ്മപർവം cbi 5 , പുഴു , പ്രിയൻ ഓടത്തിൽ ആണ് എന്ന ചിത്രങ്ങൾ ആണ് വലയ ഹിറ്റ് സമ്മാനിച്ചത് , കൊവിഡ് എത്തിയതിനു ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് അമൽ നീരദിൻറെ മമ്മൂട്ടി ചിത്രം ഭീഷ്‍മ പർവ്വം. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിൻറെ റിലീസ് മാർച്ച് 3ന് ആയിരുന്നു. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

 

 

ആഗോള ബോക്സ് ഓഫീസിൽ നിന്ന് റിലീസിൻറെ ഒരാഴ്ചയ്ക്കുള്ളിൽ 50 കോടി നേടിയ ചിത്രത്തിൻറെ പുതിയ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 75 കോടി ക്ലബ്ബിൽ ഇതിനകം ഇടംപിടിച്ചിട്ടുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് കൗശിക് എൽ എം ട്വീറ്റ് ചെയ്‍തു. കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയ ഗ്രോസ് 40 കോടി ആണെന്നും കൗശിക് അറിയിക്കുന്നു.എന്നാൽ ott റിലീസ് ചെയ്ത പുഴു വളരെ അതികം നിരൂപക പ്രശംസ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു , നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് അവൻ ഇരിക്കുന്നത് ,

Leave a Reply

Your email address will not be published.