രണ്ട് ഭാഗങ്ങളിൽ ഒരുക്കുന്ന റാം തരുന്നത് വലിയ പ്രതീക്ഷ റാം ഒരു ചെറിയ ചിത്രം അല്ല
മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമായ റാം റിലീസിന് എത്തുന്നത് രണ്ടു ഭാഗങ്ങളിലായി. റാം 1, റാം 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ആയിട്ടായിരിക്കും മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുക. ചിത്രം വലിയ രീതിയിൽ ആണ് ഒരുങ്ങുന്നത് എന്നാണ് സൂചനകൾ. മോഹൻലാലിന് ഒപ്പം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
രണ്ടു ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ബാക്കി ഭാഗത്തിന്റെ ഷൂട്ടിംഗ് യുകെയിലും യൂറോപ്പിലും ആയിട്ടായിരിക്കും നടക്കുക. ഉടൻ തന്നെ ബാക്കിയുള്ള ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. വിവിധ ഭാഷകളിൽ ആയിരിക്കും ചിത്രം റിലീസിന് എത്തുക. ചിത്രത്തിന്റെ അടുത്ത ഭാഗങ്ങളിൽ ഒരു പ്രമുഖ പാൻ ഇന്ത്യൻ സ്റ്റാറും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. റാം ചെറിയ സിനിമയല്ല വമ്പൻ സിനിമയായിരിക്കും എന്ന ഉറപ്പാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടൻ താനെ മോഹൻലാലിനെ റാമിലേക്ക് കൊണ്ട് വരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/sGceVECm0h4