ലൈവിൽ ആഗ്രഹങ്ങൾ തുറന്നു പറഞ്ഞ് റോബിൻ,കൈയടിച്ച് ആരാധകർ

റോബിനും ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികളില്‍ ഏറെ ആരാധകരുള്ള താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ .ഷോയിൽ നിന്ന് പുറത്തായെങ്കിലും ഇതിനോടകം തന്നെ പുറത്ത് വലിയ ഒരുകൂട്ടം ആരാധകരെ ഡോ.റോബിൻ സ്വന്തമാക്കി കഴിഞ്ഞു. ആരാധകരിൽ പലരും അദ്ദേഹത്തെ തന്നെ സീസൺ 4 ലെ വിജയിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത്രക്കായിരുന്നു ഡോ.റോബിനോടുള്ള പ്രേഷകരുടെ സ്നേഹം.ഇപ്പോഴിതാ ആരാധകർ കേൾക്കാൻ കാത്തിരുന്ന ഒരു വാർത്തയാണ് ഡോ.റോബിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് .ഷോയിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ദിൽഷയെ റോബിന് ഇഷ്ടമാണ് എന്നൊക്കെയുള്ള അഭ്യുഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും അതൊന്നും റോബിൻ തുറന്നു പറഞ്ഞിരുന്നില്ല.

 

ഷോയിലും റോബിന് ദിൽഷയോട് അക്കാര്യം പറയാൻ കഴിഞ്ഞിരുന്നില്ല. ഷോയിൽ ദിൽഷ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് പറയുന്നത്.എന്നാൽ ഒരു പ്രണയം അതിൽ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നു ആരാധകർ പറയുമായിരുന്നു.ഇരുവരും ഒന്നിക്കണമെന്നതും ആരാധകരുടെയും ആഗ്രഹമാണ്. ഇപ്പോഴും ബിഗ്‌ബോസ് ഷോയിൽ തുടരുകയാണ് ദിൽഷ.എന്നാൽ ദിൽഷ ഷോയിൽ നിന്ന് പുറത്തുവരുമ്പോൾ താൻ ദിൽഷായോട് തന്റെ ഇഷ്ടം തുറന്നു പറയുമെന്നും ദിൽഷ അത് അക്‌സെപ്റ്റ് ചെയ്യുകയാണെങ്കിൽ പിന്നീട് വിവാഹത്തിലേക്ക് കടക്കുമെന്നും റോബിൻ പറയുകയാണ്. അതല്ല,ഫ്രണ്ട് ആയി തുടരാനാണ് ദിൽഷക്ക് താല്പര്യമെങ്കിൽ അങ്ങനെ തുടരുമെന്നും ഡോ.റോബിൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *