റോബിന് ബ്ലെസ്സലിയുടെ കിടുക്കാച്ചി മറുപടി വൈറൽ ആയി ഈ വീഡിയോ

ബിഗ് ബോസ് മലയാളം സീസൺ നാല് അതിന്റെ ക്‌ളൈമാക്‌സിലേക്ക് കടക്കുകയാണ്. രണ്ടു രാത്രികൾക്ക് അപ്പുറം ആരാണ് ബിഗ് ബോസ് നാലാം സീസണിന്റെ വിജയി എന്ന് അറിയാം. അതറിയാനുള്ള ആവേശത്തിലാണ് ആരാധകരും. എന്നാൽ അതിനിടയിൽ ബിഗ് ബോസ് വീടിന് പുറത്തു ചില തർക്കങ്ങൾ ഉടലെടുത്തിരിക്കുകയാണ്.കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെ ഈ സീസണിലെ മത്സരാർത്ഥികൾ എല്ലാം വീട്ടിലേക്ക് ഒരു റീഎൻട്രി നടത്തിയിരുന്നു. തങ്ങളുടെ സുഹൃത്തുകൾക്ക് വിജയത്തിലേക്കുള്ള യാത്രയിൽ കൂടുതൽ ആത്മവിശ്വാസം നല്കാൻ എത്തിയതായിരുന്നു അവർ. വീട്ടിൽ എത്തിയ ഓരോ മത്സരാര്ഥികളും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥികൾക്ക് ചെറിയ രീതിയിൽ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകിയാണ് മടങ്ങിയത്.

 

 

അതിനിടയിൽ ഡോ. റോബിൻ രാധാകൃഷ്ണനും ബിഗ് ബോസ് വീട്ടിലെ തന്റെ പ്രിയസുഹൃത്ത് എന്ന് പറയുന്ന ദിൽഷയ്ക്ക് ഒരു ഉപദേശവും നൽകിയിരുന്നു.ബ്ലേസ്‌ലിയെ സൂക്ഷിക്കണമെന്നും ഒറ്റയ്ക്ക് ബാത്രൂം ഏരിയയിലേക്ക് പോകരുതെന്നുമെല്ലാം ഉപദേശിക്കുന്ന റോബിന്റെ വീഡിയോ വലിയ രീതിയിലാണ് പ്രചരിക്കപ്പെട്ടത്. റോബിൻ ആരാധകരിൽ ചിലർ വീഡിയോയെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ ബ്ലെസ്ലി ആരാധകർ റോബിനെതിരെ രൂക്ഷവിമര്ശനവുമായാണ് രംഗത്ത് എത്തിയത്. ബ്ലെസ്‌ലിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം എന്നായിരുന്നു ആരോപണം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *