3 പാട്ടും 5 സംഘട്ടന രംഗവും : സംവിധായകൻ ഷാജി കൈലാസ് കടുവയെ കുറിച്ച്

പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രം ആണ് കടുവ. എന്നാൽ വില്ലൻ വേഷത്തിലെത്തുന്ന വിവേക് ഒബ്റോയിയും കടുവയെ തോൽപിക്കുന്ന ശൗര്യത്തിന് ഉടമയാണെന്നു സംവിധായകൻ ഷാജി കൈലാസ് പറയുന്നു.ശരിക്കും രണ്ടു കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ ചിത്രം.തൊണ്ണൂറുകളിൽ പാലായിൽ നടക്കുന്ന കഥയാണ് ഇത്.പാലാക്കാരും ഒരേ പള്ളിയിലെ അംഗങ്ങളുമായ രണ്ടു പേർ. യുവ പ്ലാന്റർ കുറുവച്ചനായി പൃഥ്വിരാജും ഐപിഎസ് ഉദ്യോഗസ്ഥൻ ജോസഫ് ചാണ്ടിയായി വിവേക് ഒബ്റോയിയും എത്തുമ്പോൾ പതിവ് ഷാജി കൈലാസ് സിനിമകളിലെ പോലെ സ്ക്രീനിൽ തീപ്പൊരി ചിതറും. അതിനായി 5 സംഘട്ടന രംഗങ്ങൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.സംഘട്ടന രംഗങ്ങളിൽ പൃഥ്വിരാജ് കാട്ടുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്നും പണ്ട് മോഹൻലാൽ സിനിമകളിലെ ഫൈറ്റ് രംഗങ്ങളിൽ അദ്ദേഹം കാട്ടിയിരുന്ന എനർജിയാണ് പൃഥ്വിരാജിൽ കണ്ടതെന്നും ഷാജി പറയുന്നു. പതിവു ഷാജി കൈലാസ്‍ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി 3 പാട്ടുകളും ഉണ്ട്. കടുവ’യിൽ മോഹൻലാലിനെ കൊണ്ടു വരണമെന്നു തങ്ങൾ ആഗ്രഹിച്ചിരുന്നതായി ഷാജി പറയുന്നു.പക്ഷേ നടക്കാത്തതിനാൽ വേണ്ടെന്നു വച്ചു. ലാൽ ഈ ചിത്രത്തിലെ ഒരു സീനിൽ പോലും പ്രത്യക്ഷപ്പെടുന്നില്ല. ഒട്ടേറെ പ്രതിസന്ധികൾ അതിജീവിച്ചു പൂർത്തിയാക്കിയ സിനിമയാണ് ‘കടുവ’. കേസുകൾ,പ്രളയം,ഉരു‍ൾ പൊട്ടൽ,കോവിഡ് എന്നിവയെല്ലാം മറികടന്നു ചിത്രം പൂർത്തിയാക്കാൻ 2 വർഷം എടുത്തു.ഷാജിയുടെ നാൽപത്തിനാലാം ചിത്രമാണ് ‘കടുവ’.മോഹൻലാലിനെ നായകനാക്കി പൂർത്തിയാക്കിയ ‘ എലോൺ’അദ്ദേഹത്തിന്റെ നാൽപത്തഞ്ചാം സിനിമ ആണ്. ‘കടുവ’യെ കുറിച്ചു ഷാജി സംസാരിക്കുന്നു.

https://youtu.be/_T5_WHR2uUs

Leave a Reply

Your email address will not be published. Required fields are marked *