വളരെ പ്രശ്നക്കാരനായ ഗുരുവായൂർ ശ്രീകൃഷ്ണൻ ഇടഞ്ഞു
പാപ്പാനെ ആന കുത്തിക്കൊന്നു. കാറളം കുഞ്ഞാലക്കാട്ടിൽ ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി നന്ദനാണ് മരിച്ചത്. നാൽപ്പത് വയസ്സായിരുന്നു. ഗുരുവായുർ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.ഏഴേകാലോടെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്റെ അമ്പലത്തിനു സമീപം എത്തിയപ്പോൾ ശ്രീകൃഷ്ണൻ എന്ന കൊമ്പൻ ഇടഞ്ഞ് സുഭാഷിനെ കുത്തുകയായിരുന്നു. ആനയിടഞ്ഞതറിഞ്ഞ് പരിഭ്രമിച്ചോടിയ നിരവധി ആളുകൾക്ക് പരുക്കേറ്റു. മൂന്ന് ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ഞായറാഴ്ചയായതിനാൽ ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു.
ശ്രീകൃഷ്ണൻ ഇടഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന രവികൃഷ്ണ, ഗോപീകണ്ണൻ എന്നീ കൊമ്പൻമാർ പരിഭ്രമിച്ചോടി. ക്ഷേത്രത്തിനു പുറത്തേക്ക് ഓടിയ രവികൃഷ്ണയെ ഉടൻ തളച്ചു. കോലവും തിടമ്പും എഴുന്നള്ളിച്ചിരുന്ന ശ്രീകൃഷ്ണൻ ഓടി ഭഗവതി ക്ഷേത്രത്തിനു സമീപം എത്തി. ആന ഇടയുന്നത് പാതി കാഴ്ച ഒന്നും അല്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,