റോളക്സായി പൃഥ്വിരാജ് കാണുന്നത് ദുൽഖർ ഏമ്പുരാനിൽ ദുൽഖർ ഉണ്ടാവുമോ
കടുവ സിനിമയുടെ പ്രെമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് ഇങ്ങനെ പറയുന്നത് , വിക്രം എന്ന ചിത്രം മലയാളത്തിൽ സംവിധാനം,ചെയ്താൽ റോളക്സ് എന്ന കഥാപാത്രത്തെ ദുൽഖർ ചെയ്യും എനാണ് പൃഥ്വിരാജ് പറയുന്നത് , അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചോദ്യങ്ങൾ തന്നെ ആയിരുന്നു ഇത് ,പൃഥ്വി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. ലൂസിഫറിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചതുമുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്തരത്തിലൊന്നായിരുന്നു എമ്പുരാനില്‍ ദുല്‍ഖറും ഒരു ഭാഗമാകുമെന്നത്.പൃഥ്വിയും ദുല്‍ഖറും തമ്മിലുള്ള അടുത്ത സൗഹൃദം തന്നെയായിരുന്നു അത്തരമൊരു പ്രവചനത്തിലേക്ക് ചിലരെയെങ്കിലും എത്തിച്ചത്.
ബ്രോ ഡാഡി ഉള്‍പ്പെടെയുള്ള സെറ്റുകളില്‍ പൃഥ്വിയെ കാണാന്‍ ദുല്‍ഖര്‍ എത്തിയതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു എമ്പുരാനില്‍ ദുല്‍ഖര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ജന ഗണ മന എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലായിരുന്നു ദുല്‍ഖറിനെ കുറിച്ച് പൃഥ്വി സംസാരിച്ചത്.എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാന് ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.